ബംഗളൂരുവില്‍ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ യുവാവിന്റെ മര്‍ദ്ദനമേറ്റ തൃശൂര്‍ സ്വദേശിനി മരിച്ചു ; പ്രതിയ്ക്കായി അന്വേഷണം
ഇക്കഴിഞ്ഞ മെയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം
ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ യുവാവിന്റെ മര്‍ദ്ദനമേറ്റ തൃശൂര്‍ സ്വദേശിനി മരിച്ചു. വാടാനപ്പള്ളി സ്വദേശി സുനിത (47) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നായകളെ പരിചരിക്കാനായി ബെംഗളൂരുവിലെത്തിയ യുവതിയെ മലയാളി യുവാവായ ദീപക് കൃഷ്ണന്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
നായകളെ പരിചരിക്കുന്നതില്‍ വിദഗ്ധയായ സുനിതയ്ക്ക് സ്വന്തം വീട്ടിലും ഇതിനായി പ്രത്യേക സംവിധാനങ്ങളുണ്ടായിരുന്നു. ഈ പരിചയം വെച്ചാണ് നായകളെ നോക്കാനായി വരണമെന്ന് ദീപക് യുവതിയോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ബെംഗളൂരുവിലെത്തിയ സുനിതയെ ദീപക് കടന്നുപിടിക്കുകയും എതിര്‍ത്തപ്പോള്‍ തല ഭിത്തിയില്‍ ഇടിപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയ്ക്കായി കര്‍ണാടക പോലീസും കേരള പോലീസും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. സുനിതയുടെ ഭര്‍ത്താവ് തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി നല്‍കിയിട്ടുണ്ട്. സുനിതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
.jpg)

