ഹരിയനയിൽ കുഴല്‍ക്കിണറ്റില്‍ വീണ് മൂന്നുവയസുകാരി മരിച്ചു

DEATH

ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് നേഹ തുറന്നുകിടന്ന കുഴല്‍ക്കിണറ്റില്‍ വീണത്

ചണ്ഡിഗഡ്: ഹരിയാനയിലെ ഫരീദാബാദില്‍ കളിക്കുന്നതിനിടെ കുഴല്‍ക്കിണറ്റില്‍ വീണ് മൂന്നുവയസുകാരി മരിച്ചു. രാംദീന്റെ മകള്‍ നേഹയാണ് മരിച്ചത്.പത്ത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് നേഹ തുറന്നുകിടന്ന കുഴല്‍ക്കിണറ്റില്‍ വീണത്. സമീപത്ത് നിർത്തിയിട്ടിരുന്ന ട്രാക്ടറില്‍ കയറി കളിക്കുന്നതിനിടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.കുഴല്‍ക്കിണറിന് ചുറ്റും കുഴിച്ചും മറ്റ് മാർഗങ്ങള്‍ ഉപയോഗിച്ചുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ കുഴല്‍ക്കിണറ്റിനുള്ളിലേക്ക് ഓക്സിജൻ നല്‍കിയിരുന്നു.വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കുഴല്‍ക്കിണറാണിത്.

Tags