രണ്ടാഴ്ചയ്ക്കിടെ ജീവനൊടുക്കിയത് മൂന്ന് വിദ്യാര്‍ഥികള്‍; ഹരിയാന കുരുക്ഷേത്ര എന്‍.ഐ.ടിയില്‍ കുട്ടികള്‍ മാനസിക സമ്മര്‍ദം നേരിട്ടുന്നതായി ആരോപണം

 NIT Kurukshetra

ക്യാമ്പസില്‍ നിന്നുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യകള്‍ക്ക് കാരണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ഹരിയാന കുരുക്ഷേത്ര എന്‍.ഐ.ടിയില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധം. രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആണ് ജീവനൊടുക്കിയത്. ക്യാമ്പസില്‍ നിന്നുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യകള്‍ക്ക് കാരണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ക്യാംപസില്‍ നൂറോളം വിദ്യാര്‍ഥികളാണ് എന്‍ഐടിയുടെ മുന്‍ ഗേറ്റിനടുത്ത് പ്രതിഷേധിക്കുന്നത്. 

ക്യാംപസില്‍ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത് മൂന്ന് മരണങ്ങളാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ക്യാമ്പസില്‍ നിന്നുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യകള്‍ക്ക് കാരണമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മരണങ്ങള്‍ സംഭവിച്ചിട്ടും അധികൃതര്‍ നിസ്സംഗ നിലപാട് സ്വീകരിക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

Tags