ഝാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍മക്കളെ പിതാവ് വെട്ടിക്കൊന്നു

murder

14 വയസുകാരി പല്ലവി യാദവ്, ആറ് വയസുകാരായ ഇരട്ട സഹോദരിമാർ റിദ്ധി യാദവ്, സിദ്ധി യാദവ് എന്നിവരാണ് കൊല്ലപ്പെട്ടത്.

റാഞ്ചി : ഝാർഖണ്ഡില്‍ 40-കാരനായ പിതാവ് പ്രായപൂർത്തിയാകാത്ത മൂന്ന് പെണ്‍മക്കളെ വെട്ടിക്കൊലപ്പെടുത്തി.ഗിരിധി ജില്ലയിലെ തുരുക്ദിഹ ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെണ്‍കുട്ടികളുടെ പിതാവായ നന്ദു യാദവാണ് ക്രൂരകൃത്യം ചെയ്തത്. 14 വയസുകാരി പല്ലവി യാദവ്, ആറ് വയസുകാരായ ഇരട്ട സഹോദരിമാർ റിദ്ധി യാദവ്, സിദ്ധി യാദവ് എന്നിവരാണ് കൊല്ലപ്പെട്ടത്.

നന്ദു യാദവ് വീട്ടിനുള്ളില്‍ വെച്ച്‌ മൂർച്ഛയേറിയ ആയുധം ഉപയോഗിച്ച്‌ പെണ്‍കുട്ടികളെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും മൂവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുൻപ് തന്നെ മൂവരും മരണത്തിന് കീഴടങ്ങി.

ആക്രമണം നടക്കുമ്പോള്‍ കുട്ടികളുടെ അമ്മയും സഹോദരനും വീടിന്റെ മറ്റൊരു ഭാഗത്തായിരുന്നതിനാലാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ലെന്നും കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ജിത്വാഹൻ ഒറാവോണ്‍ അറിയിച്ചു. 

Tags