മണിപ്പൂരില്‍ ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ട സംഭവം ; മൂന്നു പേര് അറസ്റ്റില്‍
Oct 21, 2026, 05:48 IST
പ്രദേശത്ത് സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതിനിടെ 12 തോക്കുകളും 1,095 റൗണ്ട് വെടിയുണ്ടകളും വന്‍തോതില്‍ സ്ഫോടകവസ്തുക്കളും പൊലീസ് പിടിച്ചെടുത്തു.
മണിപ്പൂരിലെ സുനുലോക് ഹില്ലില്‍ ഒക്ടോബര്‍ 19 ന് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതിനിടെ 12 തോക്കുകളും 1,095 റൗണ്ട് വെടിയുണ്ടകളും വന്‍തോതില്‍ സ്ഫോടകവസ്തുക്കളും പൊലീസ് പിടിച്ചെടുത്തു.
അറസ്റ്റിലായവരില്‍ രണ്ടുപേര്‍ പ്രാഥമിക ചോദ്യം ചെയ്യലിനിടെ ആക്രമണത്തില്‍ ഉള്‍പ്പെട്ടതായി സമ്മതിച്ചിട്ടുണ്ട്. മൂന്നാമത്തെ പ്രതിയുടെ പങ്ക് അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും തുടരുന്നു.
.jpg)


