ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി തകര്‍ന്ന് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

Death due to boat capsizing in Puthukurichi; A fisherman died

മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു

ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ ബാഗ്മാരയില്‍ അനധികൃത കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഞായറാഴ്ച രാവിലെ പ്രദേശവാസികള്‍ കല്‍ക്കരി ശേഖരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

ടണലിന്റെ മുകള്‍ ഭാഗം ഇടിഞ്ഞ് വീണതോടെ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് ആശങ്ക. സംഭവസ്ഥലത്തേക്ക് എത്തിയ നാട്ടുകാര്‍ വിവിധ ഉപകരണങ്ങള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്തി. ഇതില്‍ മൂന്ന് പേരെ രക്ഷപ്പെടുത്താനായെങ്കിലും ഗുരുതരമായി പരിക്കേറ്റ രണ്ട് സ്ത്രീകള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ മരിച്ച മറ്റൊരാളെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. മരണസംഖ്യയും കുടുങ്ങിയവരുടെ എണ്ണവും സംബന്ധിച്ച് വ്യക്തത ലഭിക്കാന്‍ അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
 

Tags