ആന്ധ്രാപ്രദേശിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ വെന്തുമരിച്ചു
Updated: Jul 2, 2026, 10:24 IST
ഇടിയുടെ ആഘാതത്തിൽ പേപ്പർ കയറ്റിവന്ന ട്രക്കിൽ തീപിടിക്കുകയായിരുന്നു
അമരാവതി: ആന്ധ്രാപ്രദേശിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ വെന്തുമരിച്ചു. ബുധനാഴ്ച രാവിലെ ആറു മണിയോടെ ബോയപാളേം ഗ്രാമത്തിലാണ് സംഭവം. കൂട്ടിയിടിൽ ഇരുവാഹനങ്ങളിലും തീപിടിച്ചാണ് മൂന്ന് പേരും മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
എതിർ ദിശയിൽ നിന്നും വന്ന ട്രക്കിലേക്ക് മറ്റൊരു ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പേപ്പർ കയറ്റിവന്ന ട്രക്കിൽ തീപിടിക്കുകയായിരുന്നു. ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്ന ട്രക്കിൽ പേപ്പറുകൾ വഹിച്ചിരുന്നത് അപകടത്തിൻ്റെ ആഘാതം കൂട്ടി.
.jpg)

