മൂന്ന് എഐഎഡിഎംകെ എംഎല്‍എമാര്‍ രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നു
രാജി സമര്‍പ്പിച്ചയുടനെ എംഎല്‍എമാര്‍ ടിവികെ മന്ത്രി ആധവ് അര്‍ജുനെ അദ്ദേഹത്തിന്റെ ചേംബറില്‍ കണ്ടു.
തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എഐഎഡിഎംകെയില്‍ ആഭ്യന്തര കലഹം രൂക്ഷം. അവരുടെ മൂന്ന് വിമത എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ഭരണകക്ഷിയായ മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെയില്‍ ചേര്‍ന്നു. ഈറോഡ് ജില്ലയിലെ പെരുന്തുറൈ എംഎല്‍എ എസ് ജയകുമാര്‍, ചെങ്കല്‍പേട്ട് ജില്ലയിലെ മധുരാന്തകം എംഎല്‍എ മരഗതം കുമാരവേല്‍, തിരുപ്പുര്‍ ജില്ലയിലെ ധാരാപുരം എംഎല്‍എ പി സത്യഭാമ എന്നിവരാണ് രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നത്. മൂവരും തമിഴ്നാട് നിയമസഭാ സ്പീക്കര്‍ ജെസിഡി പ്രഭാകറിന് രാജി സമര്‍പ്പിച്ചു.
രാജി സമര്‍പ്പിച്ചയുടനെ എംഎല്‍എമാര്‍ ടിവികെ മന്ത്രി ആധവ് അര്‍ജുനെ അദ്ദേഹത്തിന്റെ ചേംബറില്‍ കണ്ടു. എഐഡിഎംകെയുടെ ശക്തികേന്ദ്രങ്ങളായ കൊങ്ങു മേഖലയില്‍ ഉള്‍പ്പെടുന്നവയാണ് ധാരാപുരം, പെരുന്തുറൈ എന്നീ മണ്ഡലങ്ങള്‍. ഇതോടെ സഭയിലെ അണ്ണാഡിഎംകെയുടെ അംഗസംഖ്യ 44 ആയി കുറഞ്ഞു.
.jpg)

