ഭീകരവാദം ശീലമാക്കിയവര്‍ അതിനെ സാധാരണവല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അംഗീകരിക്കില്ല'; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്താന്‍ നല്‍കുന്ന പിന്തുണയ്ക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.
യുഎന്‍ പൊതുസഭയില്‍ പാകിസ്താനെതിരെ വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവാദം ശീലമാക്കിയവര്‍ അതിനെ സാധാരണവല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്താന്‍ നല്‍കുന്ന പിന്തുണയ്ക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.
ഭീകരവാദത്തെ സഹായിക്കുന്ന സാമ്പത്തിക ശൃംഖലകളെ തകര്‍ക്കണഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. യുഎന്‍ പൊതുസഭയില്‍ വസ്തുതകള്‍ തെറ്റായി അവതരിപ്പിച്ചെന്ന് പാകിസ്താന്റെ പേര് പരാമര്‍ശിക്കാതെ എസ് ജയശങ്കര്‍ പറഞ്ഞു. പശ്ചിമേഷ്യയില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ ഇന്ത്യ പിന്തുണയ്ക്കുമെന്നും ജയശങ്കര്‍ യുഎന്‍ പൊതുസഭയില്‍ വ്യക്തമാക്കി.
.jpg)

