‘കേരള സ്റ്റോറി 2’ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച സംഭവം; ബുക്ക് ചെയ്തവർക്ക് പണം തിരിച്ചു നൽകും,കോടതിയലക്ഷ്യ ഹർജി നൽകില്ല

Ticket bookings for the film 'Kerala Story 2' have begun; Those who have booked will be refunded, no petition will be filed in court

‘കേരള സ്റ്റോറി 2’ ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയെ മാനിക്കാതെ അണിയറ പ്രവർത്തകർ സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച സംഭവത്തിൽ ടിക്കറ്റ് ബുക്കു ചെയ്തവർക്ക് പണം തിരിച്ചു നൽകി നിർമാതാക്കൾ. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് ചെയ്ത പശ്ചാത്തലത്തിൽ കോടതിയലക്ഷ്യ ഹർജി നൽകില്ല.

tRootC1469263">

സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെയാണ് അണിയറ പ്രവർത്തകർ ബുക്കിങ് ആരംഭിച്ചത്. ഇതിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹർജിക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം റീഫണ്ട് ചെയ്തത്.

ഉച്ചയ്ക്ക് 12 മണിക്ക് ശേഷമുള്ള കേരള സ്റ്റോറി 2ന്‍റെ ഷോകള്‍ക്കാണ് ബുക്കിങ് ആരംഭിച്ചിരുന്നത്. ഈ നടപടി കോടതി വിധിയോടുള്ള അനാദരവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ബുക്ക് മൈ ഷോയിലൂടെ മുംബൈയിലാണ് ബുക്കിങ് ആരംഭിച്ചിരുന്നത്.


 

Tags