'ഈ ജനവിധി യുവാക്കളുടെ ഉയരുന്ന ശബ്ദമാണ്'; വിജയ്‌യെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി'
ടി.വി.കെയുടെ മിന്നും വിജയത്തില്‍ വിജയിയെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധി, ഈ ജനവിധി യുവാക്കളുടെ ഉയരുന്ന ശബ്ദമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അത് അവഗണിക്കാൻ കഴിയില്ലെന്നും ഫേസ്ബുക്കില്‍ കുറിച്ചു.
ചെന്നൈ : തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ടിവികെയെ അഭിനന്ദിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.വിജയ്‌യെ ഫോണില്‍ വിളിച്ചാണ് രാഹുല്‍ ഗാന്ധി അഭിനന്ദനം അറിയിച്ചത്.ടിവികെയുടെ മികച്ച പ്രകടനത്തില്‍ രാഹുല്‍ വിജയ്‌യെ അഭിനന്ദിച്ചു. ടി.വി.കെയുടെ മിന്നും വിജയത്തില്‍ വിജയിയെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധി, ഈ ജനവിധി യുവാക്കളുടെ ഉയരുന്ന ശബ്ദമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അത് അവഗണിക്കാൻ കഴിയില്ലെന്നും ഫേസ്ബുക്കില്‍ കുറിച്ചു.
തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും കോണ്‍ഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിനും പിന്തുണയ്ക്കും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ജനങ്ങളെ സംരക്ഷിക്കുന്നതിനും സേവിക്കുന്നതിനും കോണ്‍ഗ്രസ് പാർട്ടി തുടർന്നും പ്രവർത്തിക്കുമെന്നും രാഹുല്‍ ഗാന്ധി തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.
.jpg)

