തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റല് സംഘര്ഷം; അന്വേഷണത്തിന് പ്രത്യേക സംഘം
അന്വേഷണ റിപ്പോര്ട്ട് രണ്ടാഴ്ചയ്ക്കകം നല്കണം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെയും ഹോസ്റ്റലിലെയും സംഘര്ഷത്തില് അന്വേഷണത്തിന് പ്രത്യേക സംഘം. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്, സിറ്റി പൊലീസ് കമ്മീഷണര് , ജില്ലാ കളക്ടര് എന്നവര് സമിതി അംഗത്തില് ഉള്പ്പെടും. അന്വേഷണ റിപ്പോര്ട്ട് രണ്ടാഴ്ചയ്ക്കകം നല്കണം. അനധികൃതമായി താമസിക്കുന്ന വിദ്യാര്ഥികളെ ഒഴിവാക്കാന് ഹോസ്റ്റല് വാര്ഡന് മാര്ക്ക് നിര്ദേശം നല്കി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് നടത്തിയ റസിസ്റ്റന്സ് മാര്ച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മാര്ച്ചിന് നേരെ ഹോസ്റ്റലില് നിന്ന് കല്ലും കുപ്പിയും എറിഞ്ഞുവെന്ന് യൂത്ത് കോണ്ഗ്രസ് ആരോപിച്ചു. എന്നാല് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് പ്രകോപനമുണ്ടാക്കുകയും ഹോസ്റ്റലിലേക്ക് തീപ്പന്തം എറിയുകയും ചെയ്തുവെന്ന് ഹോസ്റ്റല് വിദ്യാര്ഥികള് ആരോപിച്ചു. ഇതോടെ ഹോസ്റ്റലിലേക്ക് കടന്ന യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കൊടിതോരണങ്ങള് നശിപ്പിക്കുകയും ഇരുപക്ഷവും കല്ലേറും ഏറ്റുമുട്ടലുമായി തെരുവിലേക്ക് ഇറങ്ങുകയുമായിരുന്നു. അരമണിക്കൂറോളം നീണ്ട തെരുവ് യുദ്ധം പൊലീസ് എത്തിയാണ് അവസാനിപ്പിച്ചത്.
.jpg)


