തമിഴ്നാട്ടിലെ ഹിന്ദുക്കളുടെ ശക്തിയിലൂടെ തിരുപ്പറകുൺറം പ്രശ്നം പരിഹരിക്കാൻ കഴിയും : മോഹൻ ഭാഗവത്
തിരുച്ചി : തമിഴ്നാട്ടിലെ ഹിന്ദുക്കളുടെ ശക്തിയിലൂടെ തിരുപ്പറകുൺറം പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്. പ്രശ്നം ഹിന്ദുക്കൾക്ക് അനുകൂലമായി പരിഹരിക്കപ്പെടണമെന്നും തമിഴ്‌നാട്ടിലെ തിരുച്ചിയിൽ നടന്ന ‘100 വർഷത്തെ സംഘയാത്ര - പുതിയ ചക്രവാളങ്ങൾ’ എന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
tRootC1469263">‘തിരുപ്പറകുൺറം പ്രശ്നം ഏറ്റെടുക്കണമെങ്കിൽ ഞങ്ങൾ ഇടപെടും. പക്ഷേ ഇപ്പോൾ അതാവശ്യമില്ലെന്ന് കരുതുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണ്. അതവിടെ പരിഹരിക്കട്ടെ. തമിഴ്‌നാട്ടിലെ ഹിന്ദു ഉണർന്നാൽ തന്നെ ആഗ്രഹിച്ച ഫലം കിട്ടുമെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഇടപെടണമെങ്കിൽ തമിഴ്‌നാട്ടിൽ പ്രവർത്തിക്കുന്ന ഹിന്ദു സംഘടനകൾ ഞങ്ങളെ അറിയിക്കും, അപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കാം. സംസ്ഥാനത്തെ ഹിന്ദുക്കളുടെ ശക്തിയിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. ഞങ്ങൾ അത് രൂക്ഷമാക്കേണ്ടതില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്: പ്രശ്നം ഹിന്ദുക്കൾക്ക് അനുകൂലമായി പരിഹരിക്കണം. അത് ഉറപ്പാണ്. അതിന് ഞങ്ങൾ എന്ത് വേണമെങ്കിലും ചെയ്യും’ -ഭാഗവത് പറഞ്ഞു.
ദേശീയ തലത്തിൽ സംഘടന ഈ വിഷയം ഏറ്റെടുക്കുമോ എന്ന ബി.ജെ.പി നേതാവ് എച്ച് രാജയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആർഎസ്‌എസ് മേധാവി. ഫെബ്രുവരിയിൽ തിരുപ്പറകുൺറം വിഷയത്തെ ദക്ഷിണേന്ത്യയിലെ അയോധ്യ എന്നാണ് രാജ വിശേഷിപ്പിച്ചത്.
.jpg)


