സ്ത്രീകളുടെ പേരില്‍ ഭരണഘടനയെ തകര്‍ക്കാന്‍ അവര്‍ തന്ത്രം പ്രയോഗിച്ചു; ഇന്ത്യ അത് കണ്ടു, തടഞ്ഞു: രാഹുല്‍ ഗാന്ധി

Dual citizenship controversy; Allahabad High Court orders to register case against Rahul Gandhi

'ഭേദഗതി ബില്‍ പരാജയപ്പെട്ടു. സ്ത്രീകളുടെ പേരില്‍ ഭരണഘടനയെ തകര്‍ക്കാന്‍ അവര്‍ ഭരണഘടനാ വിരുദ്ധമായ തന്ത്രം പ്രയോഗിച്ചു.

ലോക്സഭയില്‍ നടന്ന വോട്ടെടുപ്പില്‍ വനിതാ സംവരണ ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. സ്ത്രീകളുടെ പേരില്‍ ഭരണഘടനയെ തകര്‍ക്കാന്‍ അവര്‍ ഭരണഘടനാ വിരുദ്ധമായ തന്ത്രം പ്രയോഗിച്ചുവെന്നും ഇന്ത്യ അത് കാണുകയും തടയുകയും ചെയ്തുവെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
'ഭേദഗതി ബില്‍ പരാജയപ്പെട്ടു. സ്ത്രീകളുടെ പേരില്‍ ഭരണഘടനയെ തകര്‍ക്കാന്‍ അവര്‍ ഭരണഘടനാ വിരുദ്ധമായ തന്ത്രം പ്രയോഗിച്ചു. ഇന്ത്യ അത് കണ്ടു. ഇന്ത്യ അത് തടഞ്ഞു. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാം', അദ്ദേഹം കുറിച്ചു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടത്. ലോക്‌സഭാംഗങ്ങളില്‍ 489 പേര്‍ വോട്ടു ചെയ്തതില്‍ 278 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. ബില്ലിനെ എതിര്‍ത്ത് 211 അംഗങ്ങളാണ് വോട്ടു ചെയ്തത്. നിശ്ചിത ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബില്‍ പാസായില്ല.

Tags