മോദിയേക്കാള്‍ വലിയ ഫെമിനിസ്റ്റില്ല, വനിതാ സംവരണത്തില്‍ പുകഴ്ത്തലുമായി കങ്കണ
വനിതാ സംവരണ നിയമവുമായി ബന്ധപ്പെട്ട ഭേദഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് കങ്കണയുടെ പരാമര്‍ശം.
ലോക്‌സഭയിലെ വനിതാ സംവരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ നടിയും ബിജെപി എംപിയുമായ കങ്കണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് രംഗത്ത്. ''ഇന്ത്യയിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് മോദിയാണെന്ന് വിശ്വസിക്കുന്ന സ്ത്രീകള്‍ അനേകം ഉണ്ടെന്ന്'' കങ്കണ പറഞ്ഞു.വനിതാ സംവരണ നിയമവുമായി ബന്ധപ്പെട്ട ഭേദഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് കങ്കണയുടെ പരാമര്‍ശം. ദശാബ്ദങ്ങളായി നീണ്ടുനിന്ന ആവശ്യങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായി നടപ്പാകാതെ കിടന്ന പല തീരുമാനങ്ങളും ഇപ്പോള്‍ യാഥാര്‍ഥ്യമായി മാറുകയാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ കങ്കണ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അധികാരത്തില്‍ ഉണ്ടായിരുന്ന കാലയളവില്‍ സ്ത്രീ സംവരണ ബില്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നും, അതിനെ കുറിച്ച് ഇപ്പോള്‍ സംശയം ഉയര്‍ത്തുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് നിയമസഭകളിലും പാര്‍ലമെന്റിലും കൂടുതല്‍ പ്രതിനിധിത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച വനിതാ സംവരണ ബില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുകയാണ്. ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ആയിരുന്നത് 816 ആയി വര്‍ധിപ്പിക്കാനാണ് നീക്കം. അധികമായുള്ള 273 സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യും. വരുന്ന തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
.jpg)

