വിദേശയാത്രകൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങളില്ല; വ്യാജ വാർത്തകൾക്ക് പിന്നാലെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: വിദേശയാത്രകൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങളും പുതിയ നികുതികളോ ഏർപ്പെടുത്തിയേക്കുമെന്ന തരത്തിൽ പ്രചരിച്ച വ്യാജ വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മാധ്യമ റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ട് എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ നേരിട്ടുള്ള പ്രതികരണം. വാർത്തകൾ പ്രധാനമന്ത്രി തന്നെ നേരിട്ട് നിഷേധിക്കുന്നത് അപൂർവ്വ സംഭവമാണ്.
പ്രധാനമന്ത്രിയുടെ വാക്കുകൾ:
"ഈ വാർത്ത തികച്ചും വ്യാജമാണ്. ഇതിൽ ഒട്ടും സത്യമില്ല. വിദേശയാത്രകൾക്ക് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേയില്ല. ജനങ്ങളുടെ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്', 'ഈസ് ഓഫ് ലിവിങ്' എന്നിവ മെച്ചപ്പെടുത്തുന്നതിൽ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമായി തുടരും."
ഉന്നതതലങ്ങളിൽ വിദേശയാത്രകൾക്ക് സെസ്സോ സർചാർജ്ജോ ഏർപ്പെടുത്താൻ ചർച്ചകൾ നടക്കുന്നുണ്ടെന്നായിരുന്നു മാധ്യമ റിപ്പോർട്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യം കടുത്ത സാമ്പത്തിക മുൻകരുതലുകളിലേക്ക് കടക്കുന്നതിനിടെയാണ് ഈ വാർത്ത പുറത്തുവന്നത്. ഇതോടെയാണ് അനാവശ്യ ആശങ്കകൾക്ക് വിരാമമിട്ട് പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയത്.
.jpg)

