ഒരുപാട് ക്രിക്കറ്റ് താരങ്ങള്‍ പിന്നാലെയുണ്ട്, സൂര്യകുമാര്‍ യാദവ് കുറേ മെസേജുകള്‍ അയക്കും ; ആരോപണവുമായി ബോളിവുഡ് നടി

suryakumar

ഒരു ക്രിക്കറ്ററെ പ്രണയിക്കുമോയെന്ന ചോദ്യം നേരിട്ടപ്പോഴായിരുന്നു നടിയുടെ മറുപടി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒരുപാടു തവണ മെസേജുകള്‍ അയച്ചിട്ടുണ്ടെന്ന് ബോളിവുഡ് നടി ഖുഷി മുഖര്‍ജി. ഒരു റിയാലിറ്റി ഷോ അഭിമുഖത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ സൂര്യകുമാറുമായി സംസാരിക്കാറില്ലെന്നും ഖുഷി വ്യക്തമാക്കി. ഒരു ക്രിക്കറ്ററെ പ്രണയിക്കുമോയെന്ന ചോദ്യം നേരിട്ടപ്പോഴായിരുന്നു നടിയുടെ മറുപടി.

tRootC1469263">


ഒരു ക്രിക്കറ്റ് താരവുമായി ഡേറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരുപാട് ക്രിക്കറ്റ് താരങ്ങള്‍ എന്റെ പിന്നാലെയുണ്ട്. സൂര്യകുമാര്‍ യാദവ് ഒരുപാട് മെസേജുകള്‍ അയക്കുമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ മിണ്ടാറില്ല. എനിക്ക് അതിനോട് താല്‍പര്യവുമായില്ല, ഖുഷി പറഞ്ഞു. 
ഖുഷിയുടെ അവകാശ വാദത്തോട് സൂര്യകുമാര്‍ യാദവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

Tags