യുവാവിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചെടുത്ത് റോഡിലുപേക്ഷിച്ചു
വിജനമായ പാടത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് മൂർച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ശാരീരികമായി വൈകല്യം വരുത്തുകയുമായിരുന്നു.
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന 32കാരനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചെടുത്ത് റോഡിലുപേക്ഷിച്ചു.ശനിയാഴ്ച രാത്രി 7.30-ഓടെ ഗംഗാപൂർ-ലാസൂർ റോഡിലെ ഷിന്ദേവാഡിയില്‍ വെച്ചാണ് 32 വയസ്സുകാരനെ അജ്ഞാത സംഘം ക്രൂരമായി ആക്രമിക്കുകയും ജനനേന്ദ്രിയം അറുത്തെടുക്കുകയും ചെയ്തത്.
റോഡരികിലെ ഒരു സ്കൂളിന് സമീപത്തുനിന്ന് ഇയാളെ ബലമായി തട്ടിക്കൊണ്ടുപോയി വിജനമായ പാടത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് മൂർച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ശാരീരികമായി വൈകല്യം വരുത്തുകയുമായിരുന്നു.
അതിക്രൂരമായ പീഡനത്തിന് ശേഷം, ഗുരുതരമായി പരിക്കേറ്റ യുവാവിനെ അക്രമികള്‍ വീണ്ടും റോഡരികില്‍ തന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഏറെ നേരം സഹായത്തിനായി നിലവിളിച്ച യുവാവിനെ ബന്ധു എത്തിയാണ് രാത്രി 8.30-ഓടെ ഗംഗാപൂർ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവ് നിലവില്‍ അതീവ ഗുരുതരാവസ്ഥയിലാണ്സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല.
.jpg)


