മുങ്ങിയ വരനെ കണ്ടെത്താന്‍ വിവാഹ വേഷത്തില്‍ യുവതി പോയത് 20 കിലോമീറ്റര്‍

google news
marriage

വിവാഹം നടക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ കാണാതായ വരനെ കണ്ടെത്തി വിവാഹ വേദിയിലെത്തിച്ച് വധു. യുപിയിലെ ബറേലിയിലാണ് സംഭവം.

രണ്ടരവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് യുവതിയും യുവാവും വിവാഹിതരാകാനൊരുങ്ങിയത്. ഞായറാഴ്ച ബറേലി നഗരത്തി്‌ന പുറത്തുള്ള ക്ഷേത്രത്തിലായിരുന്നു വിവാഹം.
മുഹൂര്‍ത്തമായിട്ടും വരന്‍ എത്തിയില്ല. വിളിച്ചപ്പോള്‍ അമ്മയെ കൊണ്ടുവരാന്‍ പോയെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ വരന്‍ മുങ്ങിയതാണെന്ന് മനസിലാക്കി വിവാഹ വേഷത്തില്‍ തന്നെ വധു വരനെ തേടിയിറങ്ങി. 20 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ബറേലി നഗര പരിധിക്ക് പുറത്തുള്ള പൊലീസ് സ്റ്റേഷന് സമീപത്തെ ബസ് സ്‌റ്റോപ്പില്‍ വരനെ കണ്ടെത്തി. രണ്ടര മണിക്കൂര്‍ നീണ്ട അനിശ്ചിതത്വം അവസാനിച്ചു. ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായി.
 

Tags