കോടികള്‍ ചെലവിട്ട് വിവാഹം ഗംഭീരമാക്കാന്‍ ഒരുങ്ങുന്നതിനിടെ യുവതി പതിശ്രുത വരനെ താഴ്വരയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി ; ആണ്‍സുഹൃത്തും അറസ്റ്റില്‍

murder

പ്രതിയായ സിയ ഗോയലും ആണ്‍സുഹൃത്തും സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്.

കോടികള്‍ ചെലവിട്ട് വിവാഹം ഗംഭീരമാക്കാന്‍ ഒരുങ്ങുന്നതിനിടെ യുവതി തന്റെ പ്രതിശ്രുത വരനെ താഴ്വരയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ബിസിനസുകാരനായ കേതന്‍ അഗര്‍വാളാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലാണ് നടുക്കുന്ന സംഭവം. പ്രതിയായ സിയ ഗോയലും ആണ്‍സുഹൃത്തും സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്. മരണശേഷം വികാരനിര്‍ഭരമായി സിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നവംബറില്‍ നടക്കാനിരുന്ന വിവാഹത്തിനായി കേതന്റെ കുടുംബം ബുക്ക് ചെയ്തതത് ഉദയ്പൂരില്‍ കോടികള്‍ വരുന്ന കൊട്ടാരം. എന്നാല്‍ പ്രതിശ്രുത വധുവിന് വിവാഹത്തോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. ഈ അനിഷ്ടമാണ് കൊലയിലേക്ക് നയിച്ചത്. ഈ മാസം 18നായിരുന്നു പ്രതിശ്രുത വധു സിയ ഗോയലിന്റെ പിറന്നാള്‍. ഇത് ആഘോഷമാക്കാന്‍ പൂണെയിലെ ലോഹ്ഗഡ് കോട്ടയിലേക്ക് ഇരുവരും യാത്ര തിരിച്ചു. ഇവിടെ വെച്ചാണ് യുവാവിനെ താഴ്വരയിലേക്ക് തള്ളിയിട്ടത്.

മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കേതന്റെ മൃതദേഹം പുറത്തെടുത്തത്. ഈ മരണശേഷം വികാരനിര്‍ഭരമായി സിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. അപകട മരണമായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും കുടുംബത്തിന് ചില സംശയങ്ങള്‍ ഉണ്ടായി. അച്ഛന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഫോട്ടോ എടുക്കുന്നതിനിടയില്‍ വീണുവെന്ന് സിയ പറഞ്ഞത് പൊലീസ് പൂര്‍ണമായും മുഖവിലക്കെടുത്തില്ല. വിശദമായ അന്വേഷണത്തിനായി കോള്‍ റെക്കോര്‍ഡ്‌സ് ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിച്ചു. ഇതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സിയയും കാമുകന്‍ ചേതന്‍ ചൌധരിയും ചേന്ന് കേതനെ താഴ്ചയിലേക്ക് തള്ളിയിടുകയായിരുന്നു. മറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്ക് കിട്ടിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags