ഭാര്യ ആണ്‍സുഹൃത്തിനൊപ്പം പോയി; നാല് വയസുകാരിയായ മകളെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

Death due to boat capsizing in Puthukurichi; A fisherman died
Death due to boat capsizing in Puthukurichi; A fisherman died

മകളെ നന്നായി നോക്കണമെന്നും പൊലീസ് ഇടപെട്ടാലും തിരിച്ചുവരില്ലെന്നും നവ്യശ്രീ പറഞ്ഞിരുന്നു

ബംഗളൂരു: ഭാര്യ ആണ്‍സുഹൃത്തിനൊപ്പം പോയതിന് പിന്നാലെ മകളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. കർണാടകയിലെ കോലാറിലാണ് സംഭവം.ചൊവ്വാഴ്ച രാത്രിയാണ് 37 കാരനായ ലോകേഷ് നാല് വയസുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.

കോലാറിലെ മുല്‍ബാഗലിലുള്ള ഗവണ്‍മെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളജിന് സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. നിഹാരികയുടെ മൃതദേഹം റോഡരികില്‍ നിർത്തിയിട്ടിരുന്ന ഉപേക്ഷിക്കപ്പെട്ട കാറിനുള്ളിലും ലോകേഷിന്റേത് ഒരു മരത്തിന് സമീപത്തുമായിരുന്നു.

tRootC1469263">

 ഭാര്യയെ കാണാനില്ലെന്ന് കാണിച്ച്‌ ലോകേഷ് നവംബർ നാല് മുല്‍ബാഗല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തനിക്ക് ലോകേഷിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്നും തന്നെ അന്വേഷിക്കേണ്ടതില്ലെന്നും കുറിപ്പ് എഴുതിവെച്ചാണ് നവ്യശ്രീ പോയത്.

നാല് വർഷം മുമ്ബാണ് ലോകേഷ് നവ്യശ്രീ എന്ന യുവതിയെ വിവാഹം കഴിച്ചത്. മുല്‍ബാഗല്‍ താലൂക്കിലെ മുഡിയനുരു ഗ്രാമത്തിലാണ് ഇവർ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.മുഡിയനുരു ഗ്രാമത്തില്‍ തന്നെയുള്ള മുരളി എന്ന യുവാവുമായി നവ്യശ്രീ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നവംബർ നാലിനാണ് ഇവർ വീട്ടില്‍ നിന്ന് പോയത്.

മകളെ നന്നായി നോക്കണമെന്നും പൊലീസ് ഇടപെട്ടാലും തിരിച്ചുവരില്ലെന്നും നവ്യശ്രീ പറഞ്ഞിരുന്നു. പരാതി നല്‍കിയ ശേഷം രാത്രി എട്ട് മണിയോടെ കാറിലാണ് ലോകേഷ് പുറത്തേക്ക് പോയതെന്ന് പൊലീസ് പറഞ്ഞു. ലോകേഷിന്റെ പിതാവിന്റെ പരാതിയില്‍് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇവർക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Tags