വീഡിയോ വൈറലായി ; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

principal

വനപാതയിലൂടെ സുരക്ഷയൊരുക്കാതെയാണ് വിദ്യാര്‍ത്ഥികളുമായി പോയത്.

രാജസ്ഥാനിലെ ആല്‍വാറില്‍ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍. ഒമ്പതു മുതല്‍ 12ാം ക്ലാസു വരെ പഠിക്കുന്ന 200 ഓളം വിദ്യാര്‍ത്ഥികളേയും കൊണ്ടാണ് പ്രിന്‍സിപ്പല്‍ ചെക്ക് ഡാമിലെത്തിയത്. വനിത അധ്യാപകരെ കൂട്ടാതെയാണ് പ്രിന്‍സിപ്പല്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളുമായി പോയത്. വനപാതയിലൂടെ സുരക്ഷയൊരുക്കാതെയാണ് വിദ്യാര്‍ത്ഥികളുമായി പോയത്.വന പാതയിലൂടെ രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാണ് സംഘം ചെക്ക് ഡാിലെത്തിയത്. ഓഗസ്ത് 15ന് സ്വാതന്ത്ര്യദിനത്തിലാണ് സംഭവം.


വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രിന്‍സിപ്പല്‍ ജലാശയത്തില്‍ കുളിക്കുന്ന വീഡിയോ പുറത്തുവന്നു. ഗ്രാമവാസികള്‍ പരാതിയുമായി എത്തിയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം നീന്തല്‍ പഠിപ്പിക്കാനെന്ന വ്യാജേനയാണ് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ കൊണ്ടുപോയതെന്നും ആരോപണമുണ്ട്. നീന്തല്‍ പഠിപ്പിക്കാനായി പ്രിന്‍സിപ്പല്‍ പെണ്‍കുട്ടികളെ കൈകളില്‍ ഉയര്‍ത്തിയതായും ഗ്രാമവാസികള്‍ ആരോപിച്ചു.
സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. മുമ്പ് ഒട്ടേറെ ആളുകള്‍ മുങ്ങിമരിച്ച ഇടത്താണ് പ്രിന്‍സിപ്പല്‍ കുട്ടികളുമായി ഇറങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു.
 

Tags