രാജ്യത്ത് വോട്ടർപട്ടിക പുതുക്കൽ മൂന്നാം ഘട്ടത്തിലേക്ക്; നടപടികൾ ആരംഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

The third phase of voter list update in the country has begun; the Chief Election Commissioner has said that the process has begun.

ന്യൂഡൽഹി: രാജ്യത്തെ വോട്ടർപട്ടിക കൂടുതൽ കൃത്യമാക്കുന്നതിന്റെ ഭാഗമായി സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) മൂന്നാം ഘട്ടം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും അനർഹമായ എൻട്രികൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ അറിയിച്ചു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സെൻസസ് പ്രവർത്തനങ്ങളുമായി ഏകോപിപ്പിച്ചാണ് ഈ ഘട്ടത്തിലെ വോട്ടർപട്ടിക പുതുക്കലും നടക്കുന്നത്.

മൂന്നാം ഘട്ടത്തിൽ ഏകദേശം 36 കോടി വോട്ടർമാരെയാണ് ലക്ഷ്യമിടുന്നത്. ഇതിനായി 3.94 ലക്ഷത്തിലധികം ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വീടുതോറുമുള്ള സന്ദർശനം നടത്തും. നേരത്തെ നടന്ന രണ്ട് ഘട്ടങ്ങളിലായി 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 59 കോടി വോട്ടർമാരെ ഇതിനോടകം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലനം, വിവരശേഖരണം, കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം, ആക്ഷേപങ്ങളും പരാതികളും പരിഹരിക്കൽ, അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരണം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായാണ് ഈ പ്രക്രിയ പൂർത്തിയാക്കുക.

Tags