എസ് ഐ ആറിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്നു വിധിപറയും

supreme court

എസ്‌ഐആര്‍ പ്രക്രിയ തുടരാന്‍ അനുവദിച്ചെങ്കിലും, ഇസിഐ-ക്ക് നടപടിക്രമം നടപ്പിലാക്കാന്‍ അധികാരമുണ്ടോ എന്നത് തീരുമാനിക്കുമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.

വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുക. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 326, 1950 ലെ ജനപ്രാതിനിധ്യ നിയമം,എന്നിവ പ്രകാരം നിലവിലെ രൂപത്തില്‍ എസ്‌ഐആര്‍ നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നാണ് കോടതി പരിശോധിച്ചത്. 

എസ്‌ഐആര്‍ പ്രക്രിയ തുടരാന്‍ അനുവദിച്ചെങ്കിലും, ഇസിഐ-ക്ക് നടപടിക്രമം നടപ്പിലാക്കാന്‍ അധികാരമുണ്ടോ എന്നത് തീരുമാനിക്കുമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. ബീഹാറിലെ എസ്‌ഐആറിനെതിരെ നല്‍കിയ ഹര്‍ജികളിലാണ് വിധി എങ്കിലും എല്ലാ സംസ്ഥാനങ്ങളിലെതിനും വിധി ബാധകമാവും. ഈ വര്‍ഷം ജനുവരി 29നാണു കേസ് വിധിപറയാന്‍ മാറ്റിയത്.

Tags