ജീവനക്കാർ അകത്തുള്ളതറിയാതെ കടുവയുടെ കൂടിന്‍റെ വാതിൽ തുറന്നു, ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തില്‍ ജീവനക്കാരി കൊല്ലപ്പെട്ടു
പുല്ല് വെട്ടാനായി ഇവര്‍ നിശ്ചിത സ്ഥലത്ത് പ്രവേശിച്ചതറിയാതെ മറ്റൊരു ജീവനക്കാരി കടുവയുടെ കൂട് തുറക്കുകയായിരുന്നുവെന്നാണ് വിവരം
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ ശുചീകരണ തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെട്ടു. പാർക്കിലെ 16-ാം നമ്പർ ഏര്യയിലാണ് ദാരുണമായ സംഭവം നടന്നത്.
സുഗ്ന ദേവി എന്ന ജീവനക്കാരിയാണ് കടുവയുടെ ആക്രമണത്തിനിരയായി മരണപ്പെട്ടത്.പുല്ല് വെട്ടാനായാണ് സുഗ്‌ന ദേവി പാര്‍ക്കിലെത്തിയത്. ജോലി ചെയ്യുന്നതിനുടെ ശിവാജി എന്ന കടുവ പാഞ്ഞെത്തി ഇവരെ ആക്രമിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.
പുല്ല് വെട്ടാനായി ഇവര്‍ നിശ്ചിത സ്ഥലത്ത് പ്രവേശിച്ചതറിയാതെ മറ്റൊരു ജീവനക്കാരി കടുവയുടെ കൂട് തുറക്കുകയായിരുന്നുവെന്നാണ് വിവരം.കടുവ പാഞ്ഞെത്തിയതോടെ അഞ്ച് സ്ത്രീകള്‍ പുറത്തേക്കുള്ള വഴിയിലേക്ക് ഓടി. മറ്റൊരാള്‍ രക്ഷപ്പെടാന്‍ ഒരു മരത്തില്‍ കയറി. സുഗ്‌ന ദേവിക്ക് രക്ഷപ്പെടാനാവാതെ വന്നതോടെ കടുവ വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
.jpg)

