വീണ്ടും കോവിഡ് വ്യാപനം

പുതിയ വകഭേദത്തിലൂടെ വീണ്ടും കോവിഡ് തിരിച്ചുവരുന്നതായാണ് സൂചന. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 26 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് നേരിയ തോതില്‍ ആശങ്ക വഴി ഒരുക്കിയിരിക്കുകയാണ്.
പുതിയ കേസുകളുടെ എണ്ണം കൂടി പരിഗണിക്കുന്നതോടെ, രാജ്യത്ത് ആകെ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 172 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഏത് വകഭേദമാണെന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഡെന്മാര്‍ക്ക്, യുകെ എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ രോഗവ്യാപനം നടത്തുന്നത് പിറോള എന്ന പുതിയ തരം വകഭേദമാണ്. 2020ലാണ് രാജ്യത്ത് കോവിഡ് വ്യാപനം അതൊരു രൂക്ഷമായത്. പിന്നീട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കുകയായിരുന്നു.