പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ സുരക്ഷാ സേന കണ്ടെത്തിയതായി റിപ്പോര്‍ട്ട്
Apr 28, 2025, 07:27 IST
ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.
പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളില്‍ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരര്‍ക്കും ഇടയില്‍ വെടിവയ്പ് നടന്നു. ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. രാത്രി ഭക്ഷണം തേടി ഭീകരര്‍ വീടുകളിലെത്തിയെന്നാണ് സൂചന.
tRootC1469263">
സംഭവത്തിന് പിന്നാലെ സൈന്യം അതീവ ജാഗ്രതയിലാണ്. ഭീകരര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു.
.jpg)


