'ചെങ്കോല്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്, അത് നെഹ്‌റുവിന്റെ വടി പോലെ ഗാന്ധി കുടുംബം മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് വച്ചിരിക്കുകയായിരുന്നു ; സ്മൃതി ഇറാനി

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. നെഹ്‌റുവിന്റെ വടി പോലെ ഗാന്ധി കുടുംബം ചെങ്കോല്‍ മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് വച്ചിരിക്കുകയായിരുന്നു എന്ന് സ്മൃതി ഇറാനി പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെയാണ് മന്ത്രി രംഗത്തുവന്നത്.
'ചെങ്കോല്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്. അത് നെഹ്‌റുവിന്റെ വടി പോലെ ഗാന്ധി കുടുംബം മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് വച്ചിരിക്കുകയായിരുന്നു. എല്ലാ ഇന്ത്യക്കാരോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്, ചെങ്കോലിനെ ഇങ്ങനെ വച്ച് അതിനെ ഒരു വാക്കിംഗ് സ്റ്റിക്കിനോട് ഉപമിക്കുന്ന ഗാന്ധി ഫാമിലി രാജ്യത്തിന്റെ ചരിത്രത്തെയും ജനാധിപത്യത്തെയും എത്രത്തില്‍ കാണുന്നു എന്ന് മനസിലാക്കണം. അതുകൊണ്ട് സമാനചിന്താഗതിക്കാരെ പ്രകോപിപ്പിച്ച് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത് എന്നെ അതിശയപ്പെടുത്തുന്നില്ല.' സ്മൃതി ഇറാനി പറഞ്ഞു.
2023 മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ സ്പീക്കര്‍ ഒഎം ബിര്‍ളയും പ്രധാനമന്ത്രി മോദിയും ചേര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടെ പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കും.