5 കോടി വിലമതിക്കുന്ന സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രാമചരിത മാനസം ചമ്പത് റായിയുടെ അറിവോടെ വഴിപാടായി നല്‍കി ; ഇപ്പോള്‍ ഒരു വിവരവുമില്ലെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി

ayodhya

വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ചമ്പത് റായിക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ് ലക്ഷ്മി നാരായണന്റെ പരാതി. 

അയോധ്യ ക്ഷേത്രക്കൊള്ളയില്‍ വിശ്വ ഹിന്ദു പരിഷത്ത് ഉപാധ്യക്ഷന്‍ ചമ്പത് റായിക്ക് കുരുക്ക് കൂടുതല്‍ മുറുക്കി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ പരാതി. 5 കോടി വിലമതിക്കുന്ന സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രാമചരിത മാനസം ചമ്പത് റായിയുടെ അറിവോടെ വഴിപാടായി നല്‍കിയെന്നും ഇപ്പോള്‍ ഒരു വിവരവുമില്ലെന്നും മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ് ലക്ഷ്മി നാരായണന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ഒന്നും അറിഞ്ഞിരുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി കൊള്ളയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരാന്‍ നോക്കുന്ന വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ചമ്പത് റായിക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ് ലക്ഷ്മി നാരായണന്റെ പരാതി. 

പ്രാണ പ്രതിഷ്ഠക്ക് പിന്നാലെ 2024 ഏപ്രിലിലാണ് അയോധ്യ ക്ഷേത്രത്തില്‍ 151 കിലോ തൂക്കം വരുന്ന സ്വര്‍ണത്തില്‍ തീര്‍ത്ത ഗ്രന്ഥമായ രാമചരിത മാനസം വഴിപാടായി നല്‍കിയത്. ജീവിത കാലം നേടിയ സമ്പത്തും സ്വത്തുക്കളും ക്ഷേത്രത്തിന് നല്‍കുന്നുവെന്ന് പ്രകീര്‍ത്തിച്ച് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ലക്ഷ്മി നാരായണനെ പുകഴ്ത്തി പ്രത്യേക ലേഖനവും നല്‍കിയിരുന്നു. പ്രതിഷ്ഠക്ക് സമീപം രാമചരിത മാനസം വയ്ക്കണമെന്ന ഒറ്റ ആവശ്യമേ ലക്ഷ്മി നാരാണന്‍ ചമ്പത് റായയിയോട് ഉന്നയിച്ചിരുന്നുള്ളൂ. തന്റെ ആഗ്രഹം നടപ്പാക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ കിട്ടുന്ന സംഭാവനകള്‍ മുഴുവന്‍ വിഗ്രഹത്തിന് ചുറ്റും വയ്ക്കാന്‍ കഴിയില്ലെന്നായിരുന്നത്രേ ചമ്പത് റായിയുടെ പ്രതികരണം. വഴിപാടിന് രസീതും നല്‍കിയില്ല.ക്ഷേത്ര കൊള്ള വിവാദമായതോടെയാണ് മുന്‍ ആഭ്യന്തര സെക്രട്ടറി പരാതിയും, എസ്‌ഐടിക്ക് മൊഴിയും നല്‍കിയത്.

Tags