കര്‍ണാടകയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു; ധനവകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ

DK Sivakumar

പ്രിയങ്ക് ഖര്‍ഗേക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു. ധനവകുപ്പ് മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തന്നെ കൈകാര്യം ചെയ്യുന്നതിനാണ് തീരുമാനം. പ്രിയങ്ക് ഖര്‍ഗേക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ബെംഗളൂരു നഗര വികസന വകുപ്പ് കൃഷ്ണ ബൈരെ ഗൗഡയ്ക്കും നല്‍കി.

കെ ജെ ജോര്‍ജിന് ഊര്‍ജ്ജവും വിനോദസഞ്ചാരവും നല്‍കിയപ്പോള്‍ യുടി ഖാദറിന് ആരോഗ്യവും കുടുംബക്ഷേമ വകുപ്പും നല്‍കി. ജലസേചന വകുപ്പ് നല്‍കിയത് രാമലിംഗ റെഡ്ഡിക്ക് ആണ്. എന്നാല്‍ ബംഗളൂരു നഗര വികസന വകുപ്പ് ആണ് റെഡ്ഡി ആവശ്യപ്പെട്ടിരുന്നത്. അതേസമയം, ആവശ്യപ്പെട്ട വകുപ്പ് കിട്ടാത്തതില്‍ രാമലിംഗ റെഡ്ഡിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി ജി.പരമേശ്വരയ്ക്ക് റവന്യൂ, കായിക വകുപ്പുകളും നല്‍കി. 

Tags