ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍, ബംഗളൂരു എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കി

virjin

ബംഗളൂരു- ലണ്ടന്‍ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ ബംഗളൂരു വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കിയത്.

സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടന്‍ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ ബംഗളൂരു വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കിയത്. ടേക്ക് ഓഫിന് പിന്നാലെയാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. 

അരമണിക്കൂറോളം ആകാശത്ത് വട്ടമിട്ട ശേഷം വിമാനം നിലത്തിറക്കുകയായിരുന്നു. വെര്‍ജിന്‍ അറ്റ്‌ലാന്‍ഡിക്ക എയര്‍ലൈന്‍സ് വിമാനത്തിന് തകരാര്‍ കണ്ടെത്തിയത്. 270 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Tags