ഇന്ത്യന്‍ ജനത ശക്തമായി പ്രതിഷേധിക്കണം; വെനസ്വേല ആക്രമണത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം
കടന്നാക്രമണത്തില്‍ ഇന്ത്യന്‍ ജനത ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്നും സിപിഐഎം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേല ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും കടത്തിയ അമേരിക്കയുടെ നടപടിയെ അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ. പ്രസിഡന്റ് നിക്കോളാസും പ്രഥമവനിതയും എവിടെയെന്ന് അമേരിക്ക വെളിപ്പെടുത്തണമെന്നും കടന്നാക്രമണത്തില്‍ ഇന്ത്യന്‍ ജനത ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്നും സിപിഐഎം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
tRootC1469263">വെനസ്വേലയ്ക്ക് മേലുള്ള യു എസ് കടന്നാക്രമണം അവസാനിപ്പിക്കണം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭരണമാറ്റം നടപ്പിലാക്കുന്നതിനായി
യു എസ് വെനിസ്വേലയ്ക്ക് ചുറ്റും സൈനിക, നാവിക സേനകളെ അണിനിരത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആദ്യവാരം പ്രഖ്യാപിച്ച അമേരിക്കയുടെ ദേശീയ സുരക്ഷാതന്ത്രത്തിന്റെ യഥാര്‍ത്ഥ മുഖമാണിത്. യുഎസ് ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും കരീബിയന്‍ കടലില്‍ നിന്ന് എല്ലാ സൈന്യങ്ങളെയും പിന്‍വലിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ലാറ്റിന്‍ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കുകയും പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ യുഎസിനെ അനുവദിക്കാതിരിക്കുകയും വേണമെന്നും സിപിഐഎം പി ബി ആവശ്യപ്പെട്ടു.
വെനസ്വേലയ്ക്കെതിരായ അമേരിക്കയുടെ കടന്നാക്രമണത്തില്‍ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐഎം കേരളയും ആവശ്യപ്പെട്ടു. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തില്‍ കടന്നുകയറുന്ന അമേരിക്കന്‍ നിലപാട് ലോകത്തിന് ഭീഷണിയാണ്. കാടത്തം നിറഞ്ഞ സമീപനമാണിത്. ഹ്യൂഗോ ഷാവേസ് വെനസ്വേലയുടെ പ്രസിഡന്റായപ്പോള്‍ എണ്ണക്കമ്പനികളെ ദേശസാല്‍കരിച്ചതുമുതല്‍ ഒളിഞ്ഞും തെളിഞ്ഞും അമേരിക്ക ആ രാജ്യത്തെ ആക്രമിക്കുന്നുണ്ട്. 2002ല്‍ ഷാവേസിനെ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഷാവേസിന്റെ കാലശേഷം വെനസ്വേലയെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാമെന്നും എണ്ണ സമ്പത്ത് കൈക്കലാക്കാമെന്നുമായിരുന്നു അമേരിക്കയുടെ മോഹം എന്നും സിപിഐഎം അപലപിച്ചു.
2014മുതല്‍ വെനസ്വേലയ്ക്കുനേരെ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. അട്ടമറി നീക്കങ്ങളും സാമ്പത്തിക ഉപരോധങ്ങളും നേരിട്ട്, അമേരിക്കന്‍ തിട്ടൂരങ്ങള്‍ക്ക് വഴങ്ങാതെ പിടിച്ചുനിന്ന വെനസ്വേലയുടെ നിശ്ചയദാര്‍ഢ്യം ലോകമെങ്ങുമുള്ള ജനാധിപത്യ പോരാളികള്‍ക്ക് ആവേശം പകരുന്നതാണ്. കുറച്ച് ആഴ്ചകളായി വെനിസ്വേലയ്ക്ക് ചുറ്റും അമേരിക്ക സൈനിക, നാവിക സേനകളെ അണിനിരത്തിയിരിക്കുകയായിരുന്നു. ബോംബാക്രമണം നടത്തിയും പ്രസിഡന്റിനെ തടവിലാക്കിയും വെനസ്വേല എന്ന രാജ്യത്തിന്റെ പരാമാധികാരത്തില്‍ കടന്നുകയറുന്നത് കോര്‍പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കാനാണ്. ഇതിനെതിരായി നാട്ടിലുടനീളം ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കണമെന്ന് എല്ലാ പാര്‍ടി ഘടകങ്ങളോടും ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ഥിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
.jpg)


