ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരം ‘ദ ഓർഡർ ഓഫ് എക്സലൻസ്’ സ്വീകരിച്ച് പ്രധാനമന്ത്രി

The Prime Minister receiving Guyana's highest national award 'The Order of Excellence'
The Prime Minister receiving Guyana's highest national award 'The Order of Excellence'

ജോർജ്‍ടൗൺ: ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദ ഓർഡർ ഓഫ് എക്സലൻസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ജോർജ്‍ടൗണിലെ സ്റ്റേറ്റ് ഹൗസിൽ വെച്ചാണ് പ്രസിഡന്റ് ഡോ. ഇർഫാൻ അലി പ്രധാനമന്ത്രിക്ക് പുരസ്കാരം സമ്മാനിച്ചത്.

ഈ ബഹുമതി തനിക്ക് മാത്രമുള്ളതല്ലെന്നും 140 കോടി ഇന്ത്യക്കാർക്ക് കൂടി ലഭിക്കുന്ന അംഗീകാരമാണെന്നും പുരസ്‌കാരം സ്വീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. ചരിത്രപരമായിത്തന്നെ ഇന്ത്യയും ഗയാനയും തമ്മിൽ ആഴത്തിൽ വേരൂന്നിയ ബന്ധമാണുള്ളതെന്നും വരും കാലത്ത് ഈ ബന്ധം കൂടുതൽ ശക്തമായി വളരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

Tags