'തത്കാല്‍' ടിക്കറ്റ് ബുക്കിങ് സമയം മാറുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം ; ഇന്ത്യന്‍ റെയില്‍വേ

train
train

സമയം മാറുമെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. 

'തത്കാല്‍' ടിക്കറ്റ് ബുക്കിങ് സമയം മാറുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് ഇന്ത്യന്‍ റെയില്‍വേ. ബുക്കിങ് സമയം മാറിയിട്ടില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. സമയം മാറുമെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. 

നിലവില്‍ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാല്‍ ബുക്കിങ് ആരംഭിക്കുന്നത് രാവിലെ 10നും സ്ലീപ്പര്‍, സെക്കന്‍ഡ് എന്നിവയ്ക്കുള്ള ബുക്കിങ് 11 മണിക്കുമായിരുന്നു. എന്നാല്‍ 15 മുതല്‍ ഇതില്‍ മാറ്റം വരുമെന്നും 11 മണിക്കും 12 മണിക്കുമാകും ബുക്കിങ് എന്നുമായിരുന്നു പ്രചാരണം. ഇതു തെറ്റാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags