മോട്ടോർ ബൈക്ക് സ്റ്റാർട്ട് വെച്ചു; പുക ശ്വസിച്ച്‌ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

Death due to boat capsizing in Puthukurichi; A fisherman died

കാർബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് സ്ഥിരീകരിച്ചു

ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ പുങ്കനൂരിൽ  മോട്ടോർ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വെച്ചതിനെ തുടർന്നുണ്ടായ പുക ശ്വസിച്ച്‌ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.മുത്തച്ഛനും  മൂന്ന് കൊച്ചുമക്കളും ആണ് മരിച്ചത്.ശനിയാഴ്ച രാത്രിയാണ് ഈ ദാരുണമായ സംഭവം നടന്നത്. രാമചന്ദ്രയ്യ (70), മകൻ കാർത്തിക് (15), ഇരട്ട പെണ്‍മക്കളായ ചരിത, ചന്ദന (8) എന്നിവർ ആണ് മരിച്ചത്.

tRootC1469263">

ഹെയർ സലൂണ്‍ നടത്തുന്ന മുരളി എന്നയാള്‍ ബൈക്കിന്റെ ബോർ പിസ്റ്റണ്‍ മാറ്റിയതിനെത്തുടർന്ന്, എൻജിൻ രാത്രി മുഴുവൻ പ്രവർത്തിപ്പിക്കാൻ മെക്കാനിക് നിർദ്ദേശിച്ചിരുന്നു.ഇതനുസരിച്ച്‌ ജനലുകളും വാതിലുകളും അടച്ച്‌ മുരളി ബൈക്ക് വീടിനുള്ളില്‍ സ്റ്റാർട്ട് ചെയ്ത് വെച്ചു. മുരളിയും ഭാര്യ രേവതിയും ടെറസില്‍ ഉറങ്ങാൻ പോയപ്പോള്‍, പിതാവ് രാമചന്ദ്രയ്യ, മകൻ കാർത്തിക്,  ചരിത, ചന്ദന എന്നിവർ വീടിനുള്ളിലാണ് ഉറങ്ങിയത്.

രാത്രി മുഴുവൻ ബൈക്കില്‍ നിന്ന് പുറത്തുവന്ന പുക വീടിനുള്ളില്‍ നിറഞ്ഞതോടെ ഉറക്കത്തിലായിരുന്ന നാലുപേരും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.കാർബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി

Tags