അമ്മ ഷൂ റാക്കില്‍ ഇരുത്തി;അപ്പാർട്ട്‌മെന്റിന്റെ 12-ാം നിലയില്‍ നിന്ന് വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം
അൻവിക ഷൂ റാക്കിന് മുകളില്‍ നിന്ന് ജനലിന്റെ അരികിലേക്ക് വലിഞ്ഞുകയറാൻ ശ്രമിച്ചു. എന്നാല്‍, ജനലിന്റെ അരികില്‍ ബാലൻസ് കിട്ടുന്നതിന് മുൻപ് തന്നെ കുട്ടി താഴേക്ക് വീഴുകയായിരുന്നു
മുംബൈ: മുംബൈയിലെ നായിഗാവിലുള്ള ഒരു അപ്പാർട്ട്‌മെന്റിന്റെ 12-ാം നിലയില്‍ നിന്ന് വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം.അമ്മ ഷൂ റാക്കിന് മുകളില്‍ ഇരുത്തിയതിന് പിന്നാലെ കുട്ടി ജനലിന്റെ അരികിലേക്ക് വലിഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ബുധനാഴ്ച വൈകുന്നേരം എട്ട് മണിയോടെ നവകർ സിറ്റിയിലാണ് സംഭവം.അമ്മയും മകളും പുറത്തുപോകാൻ ഒരുങ്ങുകയായിരുന്നു. കുട്ടി വീടിന് പുറത്തിറങ്ങിയതിന് പിന്നാലെ അമ്മ വാതില്‍ പൂട്ടി. ഈ സമയം കുട്ടി മുതിർന്നവരുടെ ചെരിപ്പ് ധരിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇത് ശ്രദ്ധയില്‍പ്പെട്ട അമ്മ കുട്ടിയെ എടുത്ത് ഷൂ വയ്ക്കുന്ന അലമാരയുടെ മുകളില്‍ ഇരുത്തുകയായിരുന്നു.
tRootC1469263">അമ്മ സ്വന്തം ചെരിപ്പ് ധരിക്കാനും കുട്ടിയുടെ ചെരിപ്പെടുക്കാനും കുനിഞ്ഞ തക്കത്തിന്, അൻവിക ഷൂ റാക്കിന് മുകളില്‍ നിന്ന് ജനലിന്റെ അരികിലേക്ക് വലിഞ്ഞുകയറാൻ ശ്രമിച്ചു. എന്നാല്‍, ജനലിന്റെ അരികില്‍ ബാലൻസ് കിട്ടുന്നതിന് മുൻപ് തന്നെ കുട്ടി താഴേക്ക് വീഴുകയായിരുന്നു.
അയല്‍വാസികള്‍ ഉടൻതന്നെ കുട്ടിയെ വാസായ് വെസ്റ്റിലെ സർ ഡി.എം. പെറ്റിറ്റ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു
.jpg)


