വായ്പ തിരിച്ചടക്കാനായില്ല ; കളിത്തോക്ക് ഉപയോഗിച്ച് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച 31 കാരന്‍ പിടിയില്‍

jail
jail

ബാങ്കില്‍ എത്തിയ യുവാവ് കളിത്തോക്ക് കാണിച്ച് ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും ഭീഷണിപ്പെടുത്തി

കൊല്‍ക്കത്തയിലെ സര്‍വേ പാര്‍ക്ക് പ്രദേശത്ത് കളിത്തോക്ക് ഉപയോഗിച്ച് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തപാല്‍ വകുപ്പിലെ ജീവനക്കാരനായ ദലിം ബസു (31) ആണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ദേശസാല്‍കൃത ബാങ്കിലായിരുന്നു സംഭവം.

ബാങ്കില്‍ എത്തിയ യുവാവ് കളിത്തോക്ക് കാണിച്ച് ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും ഭീഷണിപ്പെടുത്തി പക്കലുള്ളതെല്ലാം കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭവനവായ്പ തിരിച്ചടയ്ക്കുന്നതിലടക്കമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ബസുവിനെ കവര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ബസുവിന്റെ കയ്യിലെ തോക്ക് കളിത്തോക്കാണെന്ന് മനസിലാക്കിയതോടെ ബാങ്ക് മാനേജരും ഇടപാടുകാരും ഇയാളെ പിന്നില്‍ നിന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കളിത്തോക്കിന് പുറമേ ഒരു കത്തിയും ഇയാളില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Tags

News Hub