റിക്ഷയില്‍ കൊണ്ടുപോയ ഇരുമ്പ് കമ്പി കാറിന്റെ ഗ്ലാസ് തകര്‍ത്ത് നെഞ്ചില്‍ തുളച്ചുകയറി; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

DEATH

ഇ-റിക്ഷയില്‍ കയറ്റിവച്ചിരുന്ന ഇരുമ്പ് കമ്പികള്‍ ഇടിയില്‍ മുന്നോട്ട് തെറിച്ച്‌ ടാക്സിയുടെ ക്യാബിന്റെ മുൻവശത്തെ ഗ്ലാസ് തകർത്തു.

ഹരിയാനയിലെ ഗുരുഗ്രാമില്‍ ദ്വാരക എക്സ്പ്രസ് വേയില്‍ റിക്ഷയിലുണ്ടായിരുന്ന ഇരുമ്പ് കമ്പി കാറിന്റെ മുൻഗ്ലാസ് തകർത്ത് തുളച്ചുകയറിയ അപകടത്തില്‍ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം.വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

ഗുരുഗ്രാമില്‍ നിന്ന് ഡല്‍ഹി ഭാഗത്തേക്ക് പോവുകയായിരുന്ന ടാക്സി കാർ, എക്സ്പ്രസ് വേയിലെ ഓവർടേക്കിംഗ് ലൈനിലൂടെ പോവുകയായിരുന്ന ഇ-റിക്ഷയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇ-റിക്ഷയില്‍ കയറ്റിവച്ചിരുന്ന ഇരുമ്പ് കമ്പികള്‍ ഇടിയില്‍ മുന്നോട്ട് തെറിച്ച്‌ ടാക്സിയുടെ ക്യാബിന്റെ മുൻവശത്തെ ഗ്ലാസ് തകർത്തു.

അതിലൊരു കമ്പി ഡ്രൈവറുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി. സംഭവസ്ഥലത്ത് വച്ച്‌ തന്നെ ഡ്രൈവർ മരിച്ചു.അപകടത്തില്‍ ക്യാബിലുണ്ടായിരുന്ന വനിതാ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

തകർന്ന കാറിനുള്ളില്‍ കുടുങ്ങിപ്പോയ യാത്രക്കാരിയെ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാൻ പൊലീസും ഫയർഫോഴ്സും ഏറെ പണിപ്പെട്ടു.

 

Tags