താഴത്തെ നിലയിലെ ഭിത്തി പൊളിച്ചുമാറ്റി; ഡല്‍ഹിയിലെ ദുരന്തകാരണം നിര്‍മാണത്തിലെ പിഴവെന്ന് സൂചന
അപകടത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഡല്‍ഹിയിലെ ഭജന്‍പുരയില്‍ പേയിംഗ് ഗസ്റ്റ്‌കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. അപകടത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കെട്ടിടത്തിന്റെ ഒരു പ്രധാന ഭിത്തി പൊളിച്ചുനീക്കിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. അപകടത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കെട്ടിടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി താഴത്തെ നിലയിലെ ഭിത്തി പൊളിച്ചുമാറ്റുകയും ഇവിടെനിന്നുള്ള അവശിഷ്ടങ്ങള്‍ മൂന്ന് ട്രക്കുകളിലായി നീക്കം ചെയ്യുകയും ചെയ്തു. ഈ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
.jpg)

