ബസിന്റെ ഫ്ളോര്‍ തകര്‍ന്ന് റോഡിലേക്ക് വീണു; ആറുവയസുകാരി മരിച്ചു
Updated: Mar 2, 2026, 12:22 IST
ബസിലെ ഫ്ളോര്‍ പെട്ടെന്ന് തകരുകയും ഒരു വിടവ് രൂപപ്പെടുകയും ചെയ്തു, ആ വിടവിലൂടെ അനന്യ റോഡിലേക്ക് വീഴുകയും ചെയ്തു
ലഖ്‌നൗ: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ ഓടുന്ന ബസിന്റെ ഫ്ളോര്‍ തകര്‍ന്ന് റോഡിലേക്ക് വീണ് ആറുവയസുകാരി മരിച്ചു.ബസിന്റെ പിൻചക്രം കയറിയാണ് മരണം.
അലിഗഡിലെ മൗണ്ട് ദേവ് ഇന്റർനാഷണല്‍ സ്‌കൂളില്‍ യുകെജി വിദ്യാർഥിനിയായിരുന്നു അനന്യ കുമാരി. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആയിരുന്നു അപകടം സംഭവിച്ചത് എന്നാണ് റിപ്പോർട്ടുകള്‍.
tRootC1469263">പൊലീസ് പറയുന്നതനുസരിച്ച്, ബസിലെ ഫ്ളോര്‍ പെട്ടെന്ന് തകരുകയും ഒരു വിടവ് രൂപപ്പെടുകയും ചെയ്തു, ആ വിടവിലൂടെ അനന്യ റോഡിലേക്ക് വീഴുകയും ചെയ്തു. നിമിഷങ്ങള്‍ക്കുള്ളില്‍ ബസിന്റെ പിൻചക്രം അവരുടെ മേല്‍ കയറിയിറങ്ങി. വിദ്യാര്‍ഥിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
.jpg)


