മരിച്ചുപോകും എന്ന് പറഞ്ഞ് പേടിച്ച് കരഞ്ഞിട്ടും അച്ഛന്‍ വകവച്ചില്ല ; അഞ്ചും ഏഴും വയസ്സുള്ള മക്കളെ കനാലിലെറിഞ്ഞ് പിതാവ്

Two students drowned while bathing in a river during an excursion in Wayanad


പ്രതിയായ സോമനാഥ് ദാമോദര്‍ റോഡ്‌ഗെ (40) ചോക്ലേറ്റും വടാപാവും വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് കുട്ടികളെ സ്‌കൂട്ടറില്‍ കൊണ്ടുവന്നത്.

മഹാരാഷ്ട്രയില്‍ ഏഴും അഞ്ചും വയസ്സുള്ള രണ്ട് ആണ്‍മക്കളെ പിതാവ് കനാലിലേക്ക് വലിച്ചെറിഞ്ഞു. ഛത്രപതി സംഭാജിനഗറിലെ പൈത്താന്‍ പട്ടണത്തിലാണ് സംഭവം. ഏഴു വയസ്സുള്ള ആര്യന്‍, അഞ്ചു വയസ്സുള്ള ശ്യാം എന്നിവരെയാണ് പിതാവ് കനാലിലെറിഞ്ഞത്.


കര്‍ഷകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കാണാതായ കുട്ടികള്‍ക്കായി രാത്രി മുഴുവന്‍ തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.


പ്രതിയായ സോമനാഥ് ദാമോദര്‍ റോഡ്‌ഗെ (40) ചോക്ലേറ്റും വടാപാവും വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് കുട്ടികളെ സ്‌കൂട്ടറില്‍ കൊണ്ടുവന്നത്. കനാലിലേക്ക് എറിയാന്‍ പോയപ്പോള്‍ ഭയത്തില്‍ ഞങ്ങള്‍ ചത്തുപോകും എറിയരുതെന്ന് കുട്ടികള്‍ കരഞ്ഞപേക്ഷിച്ചിരുന്നു.എന്നാല്‍ ഇയാള്‍ വലിച്ചെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിസരത്തുണ്ടായിരുന്ന നാട്ടുകാരായ കര്‍ഷകള്‍ തടയാന്‍ ഓടിയെത്തിയെങ്കിലും അവര്‍ക്കു നേരെ കല്ലെറിയുകയും അസഭ്യം പറയുകയുമാണ് പ്രതി ചെയ്തത്.
 

Tags