ഗുവാഹത്തി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ 22 കാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

dead

സംഭവത്തില്‍ യുവതിക്കൊപ്പം ഉണ്ടായിരുന്ന ആഷിഖ് അലി (26) യെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹോസ്റ്റലിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനിയെ ഹോംസ്റ്റേയില്‍ അതീവ ഗുരുതര നിലയില്‍ കണ്ടെത്തുകയും പിന്നീട് മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ ദുരൂഹത. അസമിലെ ഗുവാഹത്തി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ നിമിഷ താക്കൂറിയ (22) യുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. സംഭവത്തില്‍ യുവതിക്കൊപ്പം ഉണ്ടായിരുന്ന ആഷിഖ് അലി (26) യെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു പിതാവ് ദീപ് താക്കൂറിയ രംഗത്തെത്തി.


ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്കെന്ന് പറഞ്ഞാണ് നിമിഷ വീട് വിട്ടുപോയതെന്ന് പിതാവ് ദീപ് താക്കൂറിയ പറഞ്ഞു. രാത്രി ചിലപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് നിമിഷ അമ്മയോട് പറഞ്ഞിരുന്നതായി പിതാവ് പറഞ്ഞു. രാത്രി 10 മണിയോടെ നിമിഷ വിളിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം തങ്ങുകയാണെന്ന് അറിയിച്ചു. എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ അമ്മയുടെ ഫോണിലേക്ക് നിമിഷയുടെ അപ്രതീക്ഷിത കോള്‍ ഉണ്ടായി. 'അമ്മേ, അവര്‍ എന്നെ അടിച്ചു. അവര്‍ എന്റെ നെഞ്ചില്‍ ഇടിക്കുകയും എന്നെ ആക്രമിക്കുകയും ചെയ്തു. എനിക്ക് പരിക്കേറ്റിട്ടുണ്ട്' എന്ന് നിമിഷ പറഞ്ഞതായും പിതാവ് വ്യക്തമാക്കി. പിന്നീട് നിമിഷയുടെ ഫോണിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന് പിതാവ് പറഞ്ഞു.

ഉടന്‍തന്നെ കുടുംബം പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ ഗുവാഹത്തിയുടെ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഹോംസ്റ്റേയില്‍ കണ്ടെത്തുകയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അടിയന്തര ചികിത്സ നല്‍കിയ ശേഷം ഗുവാഹത്തി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും യുവതിക്ക് മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

Tags