അതിശൈത്യത്തെ വരവേറ്റ് ഊട്ടി; താഴ്ന്ന പ്രദേശങ്ങളിൽ താപനില 4 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു

The extreme cold has been brought to an end; temperatures in low-lying areas have dropped to 4 degrees Celsius

ഊട്ടി: തണുപ്പിനെ വരവേറ്റ് ഊട്ടിയിൽ അതിശൈത്യം ശക്തമാകുന്നു. ഊട്ടിയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിലവിൽ 4 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധയിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും അനുഭവപ്പെടുകയാണ്. സസ്യോദ്യാനം, അതിനടുത്തുള്ള എച്ച്.എ.ഡി.പി മൈതാനം, പഴയ കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരം, കാന്തൽ മൈതാനം, എച്ച്.പി.എഫ്, തലക്കുന്ത എന്നിവിടങ്ങളിലാണ് കനത്ത മഞ്ഞുവീഴ്ച ഉണ്ടായത്. വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ച കൂടുതൽ ശക്തമാകുമെന്നാണ് സൂചന.

മഞ്ഞുവീഴ്ച ആരംഭിച്ചതോടെ ഊട്ടിയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ മഞ്ഞുവീഴ്ച കാണാനും ഫോട്ടോകളും വീഡിയോകളും പകർത്താനും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിയത്. അന്ന് തിക്കും തിരക്കും നിയന്ത്രണാതീതമായതോടെ വനംവകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത്തവണത്തെ സാഹചര്യം എങ്ങനെയായിരിക്കുമെന്ന് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ.

Tags