കുടുംബത്തിന്റെ മരണം തണ്ണിമത്തന്‍ കഴിച്ചതിലൂടെയുള്ള ഭക്ഷ്യ വിഷബാധയല്ല ; ശരീരത്തില്‍ മോര്‍ഫിന്റെ സാന്നിധ്യം ; ദുരൂഹത
അബദ്ധവശാല്‍ സംഭവിച്ചതാണോ അതോ കുടുംബത്തിന്റെ മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.
തണ്ണിമത്തന്‍ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവത്തില്‍ ഭക്ഷ്യ വിഷബാധയല്ല മരണ കാരണമെന്ന് സൂചന. മുംബൈ സ്വദേശികളായ അബ്ദുള്ള ദോക്കാഡിയ, ഭാര്യ നസ്‌റീന്‍, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് മരിച്ചത്. തണ്ണിമത്തനല്ല മറിച്ച് ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക ഫോറന്‍സിക് പരിശോധനകളില്‍ വ്യക്തമായത്.
മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങള്‍ പച്ചനിറമായി മാറിയിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഇത് ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തില്‍ ഉണ്ടാകുന്നതല്ല. എന്തുകൊണ്ടാണഅ ഇങ്ങനെയുണ്ടായതെന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചുവരികയാണ്. അബ്ദുല്ലയുടെ ശരീരത്തില്‍ മോര്‍ഫിന്റെ അംശവും കണ്ടെത്തിയതായി അധികൃതര്‍ സൂചന നല്‍കിയിട്ടുണ്ട്. അബദ്ധവശാല്‍ സംഭവിച്ചതാണോ അതോ കുടുംബത്തിന്റെ മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.
.jpg)

