ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരത്വമുള്ളവര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി അവസാനിച്ചു ; മടങ്ങി പോയത് 537 പേര്‍
ഇതിനകം 537 പാകിസ്ഥാനികള്‍ അട്ടാരി അതിര്‍ത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരത്വമുള്ളവര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി അവസാനിച്ചു. ഇന്നലെ രാത്രി 10 വരെയാണ് രാജ്യം വിടാന്‍ പാക് പൗരന്മാര്‍ക്ക് അവസരം നല്‍കിയിരുന്നത്. ഇതിനകം 537 പാകിസ്ഥാനികള്‍ അട്ടാരി അതിര്‍ത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇതില്‍ 6 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും വിവരമുണ്ട്. അവസാന ദിവസം മടങ്ങിയത് 237 പാക് പൗരന്‍മാരാണ്.
tRootC1469263">ഇന്ത്യയുടെ ഉത്തരവിനുള്ള തിരിച്ചടിയായി പാകിസ്ഥാന്‍ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാര്‍ അട്ടാരി വഴി തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം രാജ്യം വിടണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് 3 പേര്‍ക്ക് നല്‍കിയ നോട്ടീസ് പൊലിസ് പിന്‍വലിച്ചിരുന്നു. കുടുംബമായി ദീര്‍ഘകാല വിസയില്‍ കേരളത്തില്‍ തങ്ങുന്നവരാണിവര്‍.
.jpg)


