കോവിഡ് വകഭേദം അതിവേഗം പടരുന്നു; ഇന്ത്യയിലും ജാഗ്രത
2021ല്‍ പ്രത്യക്ഷപ്പെട്ട ഒമിക്രോണ്‍ വകഭേദത്തിന്റെ പിൻഗാമിയാണ് BA.3.3. 2024 അവസാനത്തോടെ ദക്ഷിണാഫ്രിക്കയിലാണ് BA.3.2 വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്, 2025 ല്‍ ഇത് കൂടുതല്‍ വ്യാപകമായി പടരാൻ തുടങ്ങി.
വാഷിങ്ടണ്‍: ആഗോളതലത്തില്‍ വീണ്ടും ആശങ്ക പടർത്തി കൊറോണ വൈറസിന്റെ പുതിയ വകഭേദം 'സിക്കാഡ' (BA.3.2) അതിവേഗത്തില്‍ പടരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുള്‍പ്പെടെ 23-ലധികം രാജ്യങ്ങളില്‍ ഇതിനോടകം കോവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
2021ല്‍ പ്രത്യക്ഷപ്പെട്ട ഒമിക്രോണ്‍ വകഭേദത്തിന്റെ പിൻഗാമിയാണ് BA.3.3. 2024 അവസാനത്തോടെ ദക്ഷിണാഫ്രിക്കയിലാണ് BA.3.2 വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്, 2025 ല്‍ ഇത് കൂടുതല്‍ വ്യാപകമായി പടരാൻ തുടങ്ങി.
ഇപ്പോള്‍ 20 ലധികം രാജ്യങ്ങളില്‍ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വൈറസിന്റെ സ്പൈക് പ്രോട്ടീനില്‍ സംഭവിച്ചിട്ടുള്ള 70 മുതല്‍ 75 വരെയുള്ള മാറ്റങ്ങള്‍ കാരണം ഇതിന് രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ കെല്‍പ്പുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കുന്നു.
.jpg)