കോണ്‍സ്റ്റബിളിനെ കൊണ്ട് 'വീട്ടുജോലികള്‍ ചെയ്യിച്ചു'; ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

d

അനധികൃതമായി കോണ്‍സ്റ്റബിളിനെ കൊണ്ട് ദയാല്‍ വീട്ടുപണികള്‍ ചെയ്യിച്ചിരുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി

ഭുവനേശ്വര്‍: പൊലീസ് കോണ്‍സ്റ്റബിളിനെ വീട്ടുജോലികള്‍ ചെയ്യിച്ചെന്ന ആരോപണത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍. ദയാല്‍ ഗംഗ്‌വര്‍ എന്ന ഓഫീസറെയാണ് ആരോപണങ്ങളില്‍ നടന്ന അന്വേഷണത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്.

അനധികൃതമായി കോണ്‍സ്റ്റബിളിനെ കൊണ്ട് ദയാല്‍ വീട്ടുപണികള്‍ ചെയ്യിച്ചിരുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പുവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

അതേസമയം സസ്‌പെന്‍ഷനില്‍ ദയാല്‍ പ്രതികരിച്ചിട്ടില്ല. 1998 ബാച്ച് ഐപിഎസ് ഓഫീസറായ ദയാലിനെ മെയ് 26ന് ആഭ്യന്തര വകുപ്പിലെ ഒഎസ്ഡി(ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി)യായി പണിഷ്‌മെന്റ് പോസ്റ്റിങ് നല്‍കിയിരുന്നു. ഔദ്യോഗിക ജോലികളുമായി ഒരു ബന്ധവുമില്ലാത്ത ജോലികള്‍ ചെയ്യിച്ചതിന് പുറമേ, മകനെ ദയാലിന്റെ സഹായിയുടെ ജിമ്മില്‍ പണം നിക്ഷേപിക്കാൻ നിര്‍ബന്ധിച്ചു. ആ തുക തിരികെ ലഭിക്കാത്തതില്‍ മകന്‍ സമ്മര്‍ദത്തിലായിരുന്നെന്നും സൗമ്യ രഞ്ചന്റെ പിതാവ് ദുഷാസന്‍ സെയിന്‍ ആരോപിക്കുന്നു.

Tags