സഹോദരന്മാര്‍ ട്രെയിനിനുമുന്നില്‍ ചാടി ജീവനൊടുക്കി; വിവരമറിയിക്കാന്‍ വീട്ടിലെത്തിയ ആളുകള്‍ കണ്ടത് അച്ഛനെയും അമ്മയെയും മരിച്ചനിലയില്‍

No more standing in queues in front of the search counter; now you can scan QR codes to get train details
No more standing in queues in front of the search counter; now you can scan QR codes to get train details

ഉമേഷും ബജ്‍രംഗും ട്രെയിന്‍ ഇടിച്ചാണ് മരിച്ചത്. വിവരമറിയിക്കാന്‍ ഇവരുടെ വീട്ടിലെത്തിയ ആളുകള്‍ കണ്ടത് രമേശിന്‍റെയും രാധാഭായിയുടെയും മൃതദേഹങ്ങള്‍.

മഹാരാഷ്ട്രയിലെ നാന്ദെഡില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ രണ്ടിടങ്ങളിലായി മരിച്ച നിലയില്‍.മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ പ്രാദേശിക നേതാവ് ഉമേഷ് രമേഷ് ലഖെ (25), സഹോദരന്‍ ബജ്‍രംഗ് രമേഷ് ലഖെ (22), ഇവരുടെ പിതാവ് രമേശ് ഹോനാജി ലഖെ (51), മാതാവ് രാധാഭായ് രമേശ് ലഖെ (44) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

tRootC1469263">

ഉമേഷും ബജ്‍രംഗും ട്രെയിന്‍ ഇടിച്ചാണ് മരിച്ചത്. വിവരമറിയിക്കാന്‍ ഇവരുടെ വീട്ടിലെത്തിയ ആളുകള്‍ കണ്ടത് രമേശിന്‍റെയും രാധാഭായിയുടെയും മൃതദേഹങ്ങള്‍. മുദ്ഖേഡ് താലൂക്കില്‍പ്പെട്ട ജവ്‌ല മുരാഡ് ഗ്രാമത്തിലാണ് ദാരുണസംഭവം. മുഗാത് റെയില്‍വേ സ്റ്റേഷനുസമീപമുള്ള ട്രാക്കിലാണ് യുവാക്കളുടെ മൃതദേഹം കിടന്നിരുന്നത്.

ആത്മഹത്യയാണോ മറ്റെന്തെങ്കിലും കാരണം ഇതിന് പിന്നിലുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. കുടുംബാംഗങ്ങള്‍ക്ക് ആരുടെയെങ്കിലും ഭീഷണിയുണ്ടായിരുന്നോ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമുണ്ടായിട്ടുണ്ടോ എന്നെല്ലാം അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Tags