പുസ്തകം വ്യക്തിപരമാണ്, രാഷ്ട്രീയമല്ല; ഓര്‍മ്മക്കുറിപ്പിനെ ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കത്തിന് മറുപടിയുമായി സോണിയ ഗാന്ധി

sonia gandhi

ബാബറി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് കരഞ്ഞെന്ന സോണിയയുടെ പരാമര്‍ശത്തെ, 33 വര്‍ഷം കഴിഞ്ഞുള്ള മുതലക്കണ്ണീരാണെന്ന് ബിജെപി പരിഹസിച്ചു.

ഓര്‍മ്മക്കുറിപ്പ് പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ ബുക്‌സിന്റെ പിന്മാറ്റത്തില്‍ ആദ്യമായി പ്രതികരിച്ച് സോണിയ ഗാന്ധി. സര്‍ക്കാരിനെതിരായ എഴുത്തില്‍ അസ്വസ്ഥരായിരുന്ന പെന്‍ഗ്വിന്‍ തിരുത്തലുകള്‍ക്കായി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയെന്ന് ദി ഗാര്‍ഡിയനോട് സോണിയ വ്യക്തമാക്കി. 

അതേസമയം ബാബറി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് കരഞ്ഞെന്ന സോണിയയുടെ പരാമര്‍ശത്തെ, 33 വര്‍ഷം കഴിഞ്ഞുള്ള മുതലക്കണ്ണീരാണെന്ന് ബിജെപി പരിഹസിച്ചു. സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ് ബിലോങ്ങിങ്- എ ജേര്‍ണി ഓഫ് ലവ് ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് പ്രസാധകരായി ആദ്യമെത്തിയ പെന്‍ഗ്വിന്‍ ബുക്‌സിന്റെ പിന്മാറ്റത്തിന്റെ കാരണം അവര്‍ വിശദമാക്കുന്നത്.

കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍.എസ്.എസിനെയും വിമര്‍ശിക്കുന്ന ഭാഗങ്ങളില്‍ മാറ്റം വേണമെന്ന് പെന്‍ഗ്വിന്‍ നിരന്തരം ആവശ്യപ്പെട്ടെന്നാണ് സോണിയ പറയുന്നത്. ആ നിലപാട് തന്നെ അത്ഭുതപ്പെടുത്തകയും, നിരാശപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പെന്‍ഗ്വിന്റെ സമ്മര്‍ദത്തിന് വഴങ്ങിയില്ല. ഇതോടെ അവര്‍ പിന്മാറുകയായിരുന്നുവെന്ന് സോണിയ വ്യക്തമാക്കി.

Tags