സൗദിയിൽ ജീവനൊടുക്കിയ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
താൻ പ്രണയിച്ചിരുന്ന യുവതിയുടെ വിവാഹം കഴിഞ്ഞതിന്റെ വിഷമത്തിൽ രാജഭാരതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.
റിയാദ്: സൗദി തെക്കൻ പ്രവിശ്യയിലെ ബിഷയിൽ ജീവനൊടുക്കിയ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തമിഴ്‌നാട് കള്ളക്കുറിച്ചി കുഞ്ഞിരം സ്വദേശി രാജഭാരതിയുടെ (26) മൃതദേഹമാണ് നിയമനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
ബിഷയിൽ നിന്ന് ജിദ്ദ, മുംബൈ വഴി ചെന്നൈയിലേക്കുള്ള വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്.താൻ പ്രണയിച്ചിരുന്ന യുവതിയുടെ വിവാഹം കഴിഞ്ഞതിന്റെ വിഷമത്തിൽ രാജഭാരതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.
'ഇനി ഞാൻ ജീവിച്ചിരിക്കില്ല' എന്ന് പുലർച്ചെ സഹോദരിക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ച ശേഷമായിരുന്നു സംഭവം. സന്ദേശം കണ്ട് പരിഭ്രാന്തരായ കുടുംബം സൗദിയിലുള്ള ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടന്ന് നടത്തിയ പരിശോധനയിലാണ് താമസസ്ഥലത്ത് രാജഭാരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
.jpg)

